ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്റ്റേ 
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. 23ന് വിശദമായ വാദം കേള്‍ക്കും.
അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് തീരുമാനം.
വസ്തുതകള്‍ പരിശോധിക്കാതെ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി നിഗമനങ്ങളിലേക്കെത്തി എന്നും സര്‍ക്കാര്‍ വാദിച്ചു.

പ്രാരംഭഘട്ടത്തില്‍ തന്നെ കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുെട ലംഘനമാണെന്നാണ് സര്‍ക്കാര്‍ വാദം.

സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണ്‍ ആണ് ഹാജരായത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.