കണ്ണൂരിൽ എസ് എഫ് ഐ പ്രവർത്തകന് കുത്തേറ്റു

കണ്ണൂർ തളിപ്പറമ്പിൽ എസ്എഫ്ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയൽ സ്വദേശി എൻ.വി. കിരണിനാണ് (19) കുത്തേറ്റത്. ഇന്നു പുലർച്ചെ നാലു മണിയോടെ തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തു വച്ചാണ് കിരണിനു കുത്തേറ്റത്. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്.

കിരണിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.

എസ്എഫ്ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയൻ ജനറൽ സെക്രട്ടറിയുമാണ് കിരൺ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 അംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.