കീഴാറ്റൂര്‍ വയല്‍ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു

തളിപ്പറമ്പ്: കീഴാറ്റുരിലെ നെല്‍വയല്‍ നികത്തുന്നതിനെതിരേ വയല്‍കിളികള്‍ എന്നപേരില്‍  പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ പോലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതും സിപിഎം സമരപ്പന്തല്‍ കത്തിച്ചതും പ്രതിഷേധാര്‍ഹമാണെന്നു എസ്ഡിപിഐ. കീഴാറ്റൂര്‍ വയലിലെ സമര പ്രദേശം

എസ്ഡിപിഐ സംസ്ഥാന സമിതിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം സെക്രട്ടറി സി ഇര്‍ഷാദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മൂന്നു പതിറ്റാണ്ടിലേറെ ഭരണം നടത്തിയിരുന്ന പശ്ചിമ ബംഗാളില്‍ സിപിഎം അവസാനത്തെ പാര്‍ട്ടിയായത് നന്ദിഗ്രാമിലെയും സിംഗൂരിലെയും കര്‍ഷകര്‍ക്കു നേരെ കുത്തക കമ്പനിക്കു വേണ്ടി നിറയൊഴിച്ചതാണ്. ബംഗാളിലെ പോലെ കീഴാറ്റൂരിലും സിപിഎം പ്രവര്‍ത്തകര്‍ പോലിസുമായി ചേര്‍ന്നുനിന്ന് സമരത്തെ അടിച്ചമര്‍ത്തുന്നത് മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ അഭിമാനം കൊള്ളുന്നവര്‍ക്ക് ചേര്‍ന്നതല്ല. അപകടകരമായ ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ സ്ഥാപിക്കുന്നതിനെതിരേ നടത്തുന്ന സമരത്തെയും പിണറായി സര്‍ക്കാര്‍ നേരിടുന്നത് ഇതേരീതിയിലാണ്. ജനസാന്ദ്രത കൂടിയ കേരളത്തില്‍ 30 മീറ്ററില്‍ സര്‍ക്കാരിനു തന്നെ പാത നിര്‍മിക്കാമെന്നിരിക്കെ 45 മീറ്റര്‍ വേണമെന്ന കേന്ദ്ര നിലപാട് തിരുത്താന്‍ കഴിയാത്ത ബിജെപി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ്. കീഴാറ്റുര്‍ നിവാസികള്‍ ബിജെപിയുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. മേഖലയിലെ കുടിവെള്ള സ്രോതസ്സാണ് ഇല്ലാതാവുന്നതെന്ന് അധികാരികള്‍ ഗൗരവത്തോടെ കാണണമെന്നും നേതാക്കള്‍ പറഞ്ഞു.

കീഴാറ്റൂര്‍ വയല്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം കെ കെ അബ്്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് , മണ്ഡലം സെക്രട്ടറി സി ഇർഷാദ് എന്നിവര്‍ സന്ദര്‍ശിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.