ചികിത്സാസഹായം വാഗ്ദാനം ചെയ്തു വയോധികയുടെ സ്വര്‍ണമാല തട്ടിയെടുത്തു
തളിപ്പറമ്പ്: ചികിത്സാസഹായം വാഗ്ദാനം ചെയ്തു വയോധികയുടെ ഒന്നര പവന് സ്വര്‍ണമാല തട്ടിയെടുത്തു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിയ മാന്തംകുണ്ടിലെ ആറ്റൂരി ചീയ്യേയിയുടെ (69) കഴുത്തിലെ മാലയാണ് 42 കാരനായ യുവാവ് കബളിപ്പിച്ചെടുത്തത്.
ബുധനാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിലെത്തിയ ചീയ്യേയിയെ സ്നേഹം ഭാവിച്ച് സമീപിച്ച യുവാവ് വീട്ടിലെ പ്രയാസങ്ങള്‍ കേട്ടപ്പോള്‍ ഗള്‍ഫിലുള്ള ഒരാളില്‍ നിന്നു സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി തളിപ്പറമ്പ് ടൗണിലേക്കു കൊണ്ടുപോകുകയും തുടര്‍ന്ന് മൂത്തേടത്ത് ഹൈസ്കൂളിന് പിറകില്‍ വച്ച് സ്വര്‍ണമാല കണ്ടാല്‍ സഹായം കിട്ടില്ലെന്നു വിശ്വസിപ്പിച്ച് മാല വാങ്ങിയശേഷം കടന്നുകളയുകയായിരുന്നുവത്രെ.
ചീയ്യേയിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തൊട്ടടുത്ത ഒരു സ്ഥാപനത്തിലെ സിസി ടിവി ദൃശ്യത്തില്‍ നിന്ന് യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.