നിസ്കാരത്തിനിടയിൽ സ്‌കൂട്ടര്‍ കവർന്നു


പയ്യന്നൂര്‍:പള്ളിക്ക് പുറത്ത് വെച്ച സ്‌കൂട്ടര്‍ നിസ്‌കാരത്തിനിടയില്‍  കവര്‍ച്ച ചെയ്തു. നിസ്‌കാരം തുടങ്ങുന്നതിന് മുമ്പ് പള്ളിയുടെ ജനലില്‍ വെച്ചിരുന്ന താക്കോല്‍ മോഷ്ടിച്ചാണ് സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നത്. ശനിയാഴ്ച് രാവിലെ ആറോടെ പെരുമ്പ മൊഹ്‌യുദ്ദീന്‍ പള്ളിയിലാണ് സംഭവം നടന്നത്.
കണ്ടോത്ത് സബ്സ്റ്റേഷന് സമീപം താമസിക്കുന്ന എം.പി.അബ്ദുള്ള നിസ്‌കാരത്തിനായി പള്ളിയിലേക്ക് വരുന്നതിനുപയോഗിച്ച സ്‌കൂട്ടറാണ് മോഷണം പോയത്. ഇദ്ദേഹത്തിന്റെ ബന്ധുവായ തളിപ്പറമ്പിലെ  മുഹമ്മദ് ഷാഹിദിന്റെതായിരുന്നു മോഷണം പോയ കെഎല്‍ 59 കെ 9294 ടി.വി.എസ് ജൂപിറ്റര്‍ സ്കൂട്ടര്‍.
 പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. എതാനും ദിവസം മുമ്പ് വെള്ളൂര്‍ ആലിന്‍കീഴിലെ പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ യുവാവ് ഉസ്താദിന്റെ വിശ്രമ മുറിയില്‍നിന്നും പണമടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവവുമുണ്ടായിരുന്നു.

കണ്ണൂര്ക ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.