കണ്ണൂർ ചക്കരക്കല്ലിലെ വീട്ടിൽനിന്ന് മുപ്പത് പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയിൽ

ശാസ്താംകോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.സുരേശന്റെ വീട്ടില്‍ നിന്നുമാണ് പ്രതി സ്വര്‍ണാഭരണങ്ങള്‍ മോഷ്ട്ടിച്ചത്. സുരേശന്റെ മകളുടെ  ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.

ചക്കരക്കല്‍ എസ്‌ഐ പി.ബിജുവിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ ജയപ്രകാശന്‍, രാജു, നിധീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ഷൈനില്‍, പ്രവീണ്‍, സിദ്ധിഖ്, ബിജു എന്നിവടങ്ങിയ സംഘം മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അതിവേഗ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, മാതമംഗലം എന്നിവിടങ്ങളിലായി വെള്ളിയാഴ്ച്ച രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ അന്വേഷണത്തിനിടയില്‍ മാതമംഗലത്ത് വെച്ച് പോലീസ് സംഘത്തിന്റെ വലയില്‍ പ്രതി കുടുങ്ങുകയായിരുന്നു.

തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ ഇയാള്‍ വില്‍പ്പന നടത്തിയതും ബാക്കി ഇയാളുടെ കയ്യില്‍ അവശേഷിച്ചതുമായ സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തു. മോഷ്ടിക്കപെട്ട സ്വര്‍ണത്തില്‍ അഞ്ചര പവന്റെ ആഭരണം വീട്ടില്‍നിന്ന് തന്നെ കണ്ടെത്തിയതോടെ പോലീസിന് സ്വാഭാവികമായും ആദ്യം സംശയം തോന്നിയത് വീട്ടുകാരെയാണ്. അതിനാല്‍ വീട്ടുകാരെ ചോദ്യം ചെയ്ത ശേഷമാണ് പോലീസിന്റെ അന്വേഷണം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

തലേ ദിവസം തന്നെ മോഷണത്തിനുള്ള കളമൊരുക്കാന്‍ ജനല്‍പാളി തുറന്ന് വെച്ചിരുന്നുവെന്നും അന്വേഷണം വഴിതെറ്റിക്കാനാണ് അഞ്ചര പവന്റെ ആഭരണം വീട്ടില്‍ തന്നെ വെച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. പെരിങ്ങോം പള്ളിയുടെ ഭണ്ഡാരം കവര്‍ച്ച, മാതമംഗലത്തെകവര്‍ച്ച, വാരത്തെ മാല മോഷണം എന്നിവയുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ പ്രശാന്ത്. ആസൂത്രിതമായ കവര്‍ച്ചയായിട്ടും പോലീസിന്റെ കൂര്‍മ്മബുദ്ധിയും കര്‍മ്മശേഷിയും വെളിവാക്കിക്കൊണ്ടാണ് 48 മണിക്കൂറിനുള്ളില്‍ ചക്കരക്കല്‍ പോലീസ് പ്രതിയെ പിടികൂടിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.