ഇന്ധന വില; കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളക്കെതിരെ എസ്.ഡി.പി.ഐ നിരത്തുകൾ നിശ്ചലമാക്കൽ സമരം നടത്തി

ഇന്ധന വില; കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളയ്ക്കെതിരെ കേരളത്തിന്റെ നിരത്തുകൾ നിശ്ചലമാക്കൽ സമരത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലം മുഴപ്പിലങ്ങാട് കുളം ബസാറിൽ  വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. എസ്.ഡി.പി.ഐ ധർമ്മടം മണ്ഡലം പ്രസിഡന്റ് പി. പി മുസ്തഫ, സെക്രട്ടറി പി. ടി. വി ഷംസീർ, വൈസ് പ്രസിഡന്റ് ടി. സി നിബ്രാസ് എന്നിവർ നേതൃത്വം നൽകി.

അതുപോലെ അഴീക്കോട്‌ മണ്ഡലം കമ്മിറ്റി പുതിയതെരുവിൽ റോഡിൽ വാഹനം നിർത്തിയിട്ട്‌ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സമിതിയഗം കെ.കെ. അബ്‌ദുൽ ജബ്ബാർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ്‌, മണ്ഡലം പ്രസിഡന്റ്‌ മുസ്തഫ നാറാത്ത്‌, സെക്രട്ടറി ബി.പി അബ്ദുല്ല മന്ന‌, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് അമീൻ നൗഷാദ്‌ പുന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.