പ്ര​വാ​സി സേ​വാ​കേ​ന്ദ്ര ഓ​ഫീ​സ് നാ​ളെ തു​റ​ക്കും





ക​ണ്ണൂ​ർ: എ​ൻ​ആ​ർ​ഐ റി​ലീ​ഫ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ പു​തി​യ സം​രം​ഭ​മാ​യ പ്ര​വാ​സി സേ​വാ​കേ​ന്ദ്ര ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്നു. പ്ര​വാ​സി​സേ​വ​ന​ങ്ങ​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രും നോ​ർ​ക്ക റൂ​ട്സും പ്ര​വാ​സി ക്ഷേ​മ​ബോ​ർ​ഡും എ​ൻ​ആ​ർ​ഐ റി​ലീ​ഫ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യും ചേ​ർ​ന്നാ​ണ് സേ​വാ​കേ​ന്ദ്രം തു​റ​ക്കു​ന്ന​ത്.

തെ​ക്കി ബ​സാ​ർ മ​ക്കാ​നി​ക്ക് സ​മീ​പം എ​സ്ഡി കോം​പ്ല​ക്സി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വാ​സി സേ​വാ​കേ​ന്ദ്ര ഓ​ഫീ​സ് നാ​ളെ രാ​വി​ലെ 11ന് ​മേ​യ​ർ ഇ.​പി. ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എം.​പി. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ടി.​ഒ. മോ​ഹ​ന​ൻ, വെ​ള്ളോ​റ രാ​ജ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ, ഇ. ​ബീ​ന, സി.​സ​മീ​ർ, തൈ​ക്ക​ണ്ടി മു​ര​ളീ​ധ​ര​ൻ, പ്ര​വാ​സി സം​ഘം ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പി. ​ദി​നേ​ശ്, എ​ൻ​ആ​ർ​ഐ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

പ്ര​വാ​സി ക്ഷേ​മ​നി​ധി അ​പേ​ക്ഷ, പ്ര​വാ​സി അം​ശാ​ദ​യ അ​ട​വ്, നോ​ർ​ക്ക റൂ​ട്സ് ഐ​ഡി കാ​ർ​ഡ്, ചി​കി​ത്സാ​സ​ഹാ​യ​ങ്ങ​ൾ, മ​ര​ണാ​ന​ന്ത​ര​സ​ഹാ​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍റ്, വി​വാ​ഹ ധ​ന​സ​ഹാ​യ​ങ്ങ​ൾ, പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ, പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി (എ​ൻ​ഡി​പി​ആ​ർ​ഇ​എം), എ​മി​ഗ്രേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ, എം​ബ​സി സ​ർ​വീ​സ്, പ്ര​വാ​സി ബീ​മ​യോ​ജ​ന പ​ദ്ധ​തി, പ്ര​വാ​സി ഇ​ൻ​ഷ്വ​റ​ൻ​സ്, പ്ര​വാ​സി നി​യ​മ​സ​ഹാ​യം തു​ട​ങ്ങി പ്ര​വാ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ അ​പേ​ക്ഷ​ക​ളും ഓ​ൺ​ലൈ​ൻ വ​ഴി സേ​വാ​കേ​ന്ദ്ര​യി​ൽ നി​ന്നും ചെ​യ്തു​ന​ൽ​കും.

ഓ​ഫീ​സ് സ​മ​യം തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0497 2706110, 9497747110 എ​ന്നീ ഫോ​ൺ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എം.​പി. അ​ബൂ​ബ​ക്ക​ർ, ഡ​യ​റ​ക്ട​ർ ഡോ. ​മൊ​യ്തു മ​ഠ​ത്തി​ൽ, കൗ​ൺ​സി​ല​ർ തൈ​ക്ക​ണ്ടി മു​ര​ളീ​ധ​ര​ൻ, പ്ര​കാ​ശ​ൻ കു​ക്കു​ഴി​യി​ൽ, ര​മേ​ശ​ൻ കോ​മ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.