ഷുഹൈബ് വധക്കേസ്: കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചു വിട്ടു

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചു വിട്ടു. ആറംഗ സംഘത്തിലെ അഞ്ചു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയും ഉത്തരവായി. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസുകാര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ആഭ്യന്തര വകുപ്പിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.