പെരിങ്ങോം പോലീസ് സ്റ്റേഷനിൽ മദ്യപസംഘത്തിന്റെ ആക്രമണം. എസ് ഐ, എ എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.

മദ്യപിച്ചെത്തിയ സൈനികരായ സഹോദരങ്ങളും പിതാവും ചേർന്ന് പെരിങ്ങോം എസ്.ഐയെയും പൊലിസുകാരെയും അടിച്ച് പരിക്കേൽപിച്ചു.ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ പെരിങ്ങോം സ്‌റ്റേഷനിൽ അതിക്രമിച്ച് കയറിയായിരുന്നു അക്രമം. പരിക്കേറ്റ എസ്.ഐ മഹേഷ്.കെ. നായർ, എ.എസ്.ഐ മനോജ്, സിവിൽ പൊലിസ് ഓഫീസർ രജീഷ് എന്നിവർ പയ്യന്നൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കണ്ണാടിപ്പൊയിൽ സ്വദേശി വി.സി. ജെയിംസ്, മക്കളായ ജിജോ, ജിന്റോ എന്നിവരാണ് അക്രമം നടത്തിയത്.ജിജോ ജമ്മുവിലും ജിന്റോ അരുണാചലിലും സൈനികരായി ജോലി ചെയ്യുകയാണ്.കഴിഞ്ഞ ദിവസം രാത്രി ഇവർ പെരിങ്ങോം സ്‌റ്റേഷനിൽ വിളിച്ച് പൊലിസുകാരെ അസഭ്യം പറഞ്ഞിരുന്നു.ഇതേക്കുറിച്ചന്വേഷിക്കാൻ ഇന്നുച്ചക്ക് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. മദ്യലഹരിയിൽ സ്റ്റേഷനിലെത്തിയ ഇവർ പ്രകോപനമില്ലതെ പൊലിസുകാരെ അക്രമിക്കുകയായിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.