രേഖകളിലില്ലാതെ പത്ത് വർഷം; റേഷൻ കാർഡിനോ സർക്കാർ ആനുകൂല്യങ്ങൾക്കോ അപേക്ഷിക്കാൻ പറ്റുന്നില്ല

തലശ്ശേരി, പെട്ടിപ്പാലം കോളനിയിലെ ഭൂരിഭാഗം കുടുംബങ്ങൾക്കും പത്ത് വർഷമായി താമസ രേഖയും കൈവശാവകാശ രേഖയുമില്ലാത്തതിനാൽ പലർക്കും സർക്കാർ ആനുകൂല്യങ്ങൾക്കോ റേഷൻ കാർഡിനോ അപേക്ഷിക്കാൻ പോലും പറ്റാത്ത സ്ഥിതിയിലാണ് പെട്ടിപ്പാലം കോളനിയിലെ 76 ഓളം കുടുംബങ്ങളിലുള്ളവർ. ചില ഘട്ടങ്ങളിൽ കെട്ടിടനമ്പർ പതിച്ചിരുന്നെങ്കിലും അവരജിസ്റ്ററിൽ ഉൾപ്പെടുത്തിയില്ലെന്നാണ് കോളനിവാസികൾ പറയുന്നത് കൈവശാവകാശ രേഖയില്ലാത്തതിനാൽ കെട്ടിടനമ്പർ നൽകിയിട്ടില്ലെന്നും ഇത് കാരണം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും കോളനിയിലെ എം.കെ.ബാബു പറഞ്ഞു. ഇവിടെ റേഷൻ കാർഡ്ക്കനുവദിച്ചിട്ട് 30 വർഷമായി ഇപ്പോൾ ഒരു കാർഡിൽത്തന്നെ ഒന്നലധികം കുടംബങ്ങളാണുള്ളത് അതുകൊണ്ട് റേഷൻ കാർഡ് ഉള്ളവർക്ക് മാത്രം വീട് എന്ന മാനദണ്ഡം ഇവർക്ക് വിനയാകുന്നു.  35 വർഷങ്ങളായി ഇവർ ഇവിടെ താമസമാക്കിയിട്ട് 1987 ൽ പ്രത്യേക ഉത്തരവ് പ്രകാരം 68 കുടുംബങ്ങൾക്ക് റേഷൻ കാർഡ് അനുവദിച്ചിരുന്നു, കോളനിയിലെ ഭൂരിഭാഗം ആൾക്കാരും മീൻ പിടിത്തക്കാരാണ്.

താമസ രേഖയും വീട്ടുനമ്പറുമില്ലാത്തതിനാൽ റേഷൻ കാർഡ്, വൈദ്യുതി, ആരോഗ്യ ഇൻഷൂറസ് കാർഡ്, സമൂഹികക്ഷേമപെൻഷൻ എന്നിവയ്ക്ക് പോലും അപേക്ഷിക്കാൻ പറ്റാത്ത സ്ഥിതിവിശേഷത്തിലാണിവർ.
കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.