പെട്രോൾ പമ്പുകളിൽ അക്രമങ്ങൾ പതിവാകുന്നു: പമ്പുകൾതിങ്കളാഴ്ച ഒരുമണിവരെ അടച്ചിടും
സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ അടച്ചിടും. പമ്പുകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ വ്യാപകമായതിനാലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ തലയ്ക്ക് അടിച്ചുവീഴ്ത്തി ഒന്നര ലക്ഷം രൂപ കവർന്നിരുന്നു.
ഇതരസംസ്ഥാനക്കാരായിരുന്നു അക്രമികളെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി.
 കവർച്ച തടയാൻ ശ്രമിക്കവെയാണ് ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിച്ചത്.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.