പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സി​ന്‍റെ അ​ഹിം​സാ സ​ന്ദേ​ശ​യാ​ത്രക്ക്​ 9 ന് പ​യ്യ​ന്നൂ​രി​ൽ തു​ട​ക്കമാകും

ക​ണ്ണൂ​ർ: 'രാ​ഷ്‌​ട്രീ​യ ഭീ​ക​ര​തയ്​ക്കെ​തി​രേ ജ​ന​ജാ​ഗ്ര​ത' എന്ന മുദ്രാവാക്യമുയർത്തി ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നും സാ​മൂ​ഹ്യ​സ​മാ​ധാ​ന​ത്തി​നും പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​സ്ക​റി​യ ക​ല്ലൂ​ർ ന​യി​ക്കു​ന്ന അ​ഹിം​സാ സ​ന്ദേ​ശ​യാ​ത്ര ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കും. പ്ര​ശ​സ്ത ഗാ​ന്ധി​യ​ൻ ഡോ. ​എം.​പി. മ​ത്താ​യി ഒ​ൻ​പ​തി​നു രാ​വി​ലെ 9.30ന് ​പ​യ്യ​ന്നൂ​ർ ഷേ​ണാ​യി സ്ക്വ​യ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. 10ന് ​വൈ​കു​ന്നേ​രം 5.30 ന് ​ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ സ​മാ​പ​ന​സ​മ്മേ​ള​നം ഡോ.​ആ​ർ​സു ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു സ​ർ​വ​മ​ത​സ​മാ​ധാ​ന പ്രാ​ർ​ഥ​ന ന​ട​ക്കും.
ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല, ഗാ​ന്ധി​യ​ൻ ഡോ. ​ആ​ർ​സു, മു​ത്ത​ലി​ബ് അ​സ്‌​ല​മി, സ്വാ​മി അ​മൃ​ത​കൃ​പാ​ന​ന്ദ​പു​രി, കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, കെ.​പി.​എ. റ​ഹീം, താ​യാ​ട്ട് ബാ​ല​ൻ, കൊ​ല്ലം പ​ണി​ക്ക​ർ, പ്ര​ഫ. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​മാ​ധാ​ന​യാ​ത്ര​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
ഒ​ൻ​പ​തി​നു രാ​വി​ലെ 9.30 ന് ​പ​യ്യ​ന്നൂ​രി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര 11.30 ന് ​പ​രി​യാ​രം, ഉ​ച്ച​യ്ക്കു 12ന് ​ത​ളി​പ്പ​റ​ന്പ്, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ടു​വി​ൽ, മൂ​ന്നി​നു ശ്രീ​ക​ണ്ഠ​പു​രം, 3.30 ന് ​ഇ​രി​ക്കൂ​ർ, വൈ​കു​ന്നേ​രം 4.30 ന് ​ഇ​രി​ട്ടി, 5.30 ന് ​മ​ട്ട​ന്നൂ​രി​ൽ സ​മാ​പി​ക്കും. ര​ണ്ടാം​ദി​ന​മാ​യ 9.30 ന് ​പേ​രാ​വൂ​രി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര 11 ന് ​ക​ണ്ണ​വം, ഉ​ച്ച​യ്ക്ക് 12ന് ​കൂ​ത്തു​പ​റ​ന്പ്, ഒ​ന്നി​നു പാ​നൂ​ർ, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ത​ല​ശേ​രി, വൈ​കു​ന്നേ​രം നാ​ലി​നു മ​ന്പ​റം, അ​ഞ്ചി​നു വൈ​കു​ന്നേ​രം ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ സ​മാ​പി​ക്കും.
റ​വ. ഡോ. ​സ്ക​റി​യ ക​ല്ലൂ​ർ, പി. ​സ​തീ​ഷ് കു​മാ​ർ, സി. ​പ്ര​മീ​ള, കെ.​കെ. പ്ര​ദീ​പ​ൻ, ഹ​രി​ദാ​സ് മം​ഗ​ല​ശേ​രി, ടി.​പി.​ആ​ർ. നാ​ഥ്, ബി​നോ​യ് തോ​മ​സ്, കെ. ​ച​ന്ദ്ര​ബാ​ബു, ഷ​മീ​ൽ ഇ​ഞ്ചി​ക്ക​ൽ, പ്ര​ദീ​പ​ൻ തൈ​ക്ക​ണ്ടി, സി. ​ജ​യ​ച​ന്ദ്ര​ൻ, കാ​ര​യി​ൽ സു​കു​മാ​ര​ൻ, പി. ​ഷാ​ഹി​ൻ, തു​ള​സി, ക​ണ്ണൂ​ർ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് എ​ന്നി​വ​ർ യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ. ​സ്ക​റി​യ ക​ല്ലൂ​ർ, ഹ​രി​ദാ​സ് മം​ഗ​ല​ശേ​രി, ബി​നോ​യ് തോ​മ​സ്, സി.​ഡി. കു​രു​വി​ള, ഷ​മീ​ൽ ഇ​ഞ്ചി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.