കണ്ണിറുക്കലുകളുടെ പുതുകാലം- പ്രതീക്ഷ തെറ്റാതിരിക്കമെങ്കില്‍ യുവാക്കളെ നേര്‍വഴി കാട്ടണം: വി.പി രാമചന്ദ്രന്‍

പയ്യന്നൂര്‍: കേന്ദ്ര-കേരള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഗ്രാമീണ യുവാക്കളെ പരിചയപ്പെടുത്തുക,സ്വയംസംരംഭങ്ങള്‍ക്ക് തുടക്കമിടാനാഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിങ്ങനെ നെഹ്റു യുവ കേന്ദ്ര വഴി രാജ്യത്തെ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ചലച്ചിത്ര സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍ പറഞ്ഞു.കണ്ണൂര്‍ നെഹ്റു യുവ കേന്ദ്ര പയ്യന്നൂരില്‍ സംഘടിപ്പിച്ച അയല്‍പ്പക്ക യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണിറുക്കി കാണിക്കുന്നതാണ് ഇന്ന് ചെറുപ്പക്കാരുടെ ഹരം.പുതിയ കാലത്ത് ഇറങ്ങുന്ന സിനിമകളുടെ സ്വാധീനവലയത്തില്‍പ്പെട്ട് യുവാക്കള്‍ വഴിതെറ്റാതിരിക്കണമെങ്കില്‍ കലാ കായിക സംഘടനകളും നെഹ്റു യുവ കേന്ദ്ര പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും ഇത്തരത്തിലുള്ള പരിപാടികളിലൂടെ അവര്‍ക്ക് ദിശാബോധം നല്‍കാന്‍ മുന്നോട്ടുവരണമെന്നും സിനിമയല്ല ജീവിതം എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ ഓഫ് പെരുമ്പ,വിദ്യാമന്ദിര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നിവയുടെ സഹകരണത്തോടെ പയ്യന്നൂര്‍ ചൈതന്യ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നെഹ്റു യുവ കേന്ദ്രയുടെ നാഷണല്‍ യൂത്ത് വളണ്ടിയര്‍ പയ്യന്നൂര്‍ വിനീത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.'യുവജാഗ്രത'-ലഹരി വിരുദ്ധ ബോധവത്കരണം (എം.വി ബാബുരാജ്),നിയമ ബോധവത്കരണം (അഡ്വ ടോണി ജോസഫ്),ബാങ്കിങ് സേവനങ്ങള്‍-പ്രധാന മന്ത്രി ആവാസ് യോജന,മുദ്രാ യോജന (കെ.വി രത്നാകരന്‍),വ്യക്തിത്വ വികാസം- യുവശാക്തീകരണം (ഡോ ടി.എം സുരേന്ദ്രനാഥ്) എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നടന്നു.വിദ്യാമന്ദിര്‍ എജുക്കേഷനല്‍ ട്രസ്റ്റ് സെക്രട്ടറി
യു.നാരായണന്‍,ഫവാസ് പെരുമ്പ,എസ്.പി ഷാഹിദ്
കുഞ്ഞിമംഗലം വിജയന്‍,പ്രൊഫ എം.ജി മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെഹ്റു യുവ കേന്ദ്ര പരിപാടികളെക്കുറിച്ചും പുതിയ ക്ലബ്ബുകളുടെ അഫിലിയേഷന്‍ നടപടികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും എന്‍.വൈ.വി പയ്യന്നൂര്‍ വിനീത് കുമാര്‍ ക്ലാസ്സെടുത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.