പ​യ്യ​ന്നൂ​ർ കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​ർ കോ​ള​ജി​ന് സ​മീ​പം ഒ​രു മ​ല​യാ​ളം ചാ​ന​ലി​ന്‍റെ ഉ​ട​ൻ പ​ണം എ​ന്ന പ​രി​പാ​ടി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യി​ലാ​യി​രു​ന്നു അ​ക്ര​മം. ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കെഎ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രേ സം​ഘം ചേ​ർ​ന്നു​ള്ള അ​ക്ര​മ​മു​ണ്ടാ​യ​ത്. എ​സ്എ​ഫ് ഐ​യു​ടെ പ​യ്യ​ന്നൂ​ർ കോ​ള​ജി​ലെ ഗു​ണ്ട​ക​ൾ ചേ​ർ​ന്നാ​ണ് കെഎ​സ്‌യു ​പ്ര​വ​ർ​ത്ത​ക​രെ രാ​ഷ്ട്രീ​യ വി​രോ​ധ​ത്താ​ൽ അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​തെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.അ​തേ സ​മ​യം യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ ച​രി​ത്രവി​ജ​യം നേ​ടി​യ പ​യ്യ​ന്നൂ​ർ കോ​ള​ജി​ലെ വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കാ​നാ​യു​ള്ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ കെഎ​സ്‌യു​പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്ന​വെ​ന്ന് എ​സ്എ​ഫ്ഐ ഏ​രി​യ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു
കെ​എ​സ് യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ​യ്യ​ന്നൂ​ർ കോ​ള​ജ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ ന​വ​നീ​ത് നാ​രാ​യ​ണ​ൻ, യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഒ​ന്നാം വ​ർ​ഷ സു​വോ​ള​ജി വി​ദ്യാ​ർ​ഥി​യു​മാ​യ സി.​കെ.​ഹ​ർ​ഷ​രാ​ജ്, മു​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും മൂ​ന്നാം വ​ർ​ഷ സു​വോ​ള​ജി വി​ദ്യാ​ർ​ഥി​യു​മാ​യ മാ​ത്യു ഐ​സ​ക് എ​ന്നി​വ​രെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷയ്ക്കു​ശേ​ഷം വിട്ടയച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ന​വ​നീ​തി​നേ​യും ഹ​ർ​ഷ​രാ​ജി​നേ​യും പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.പ​രി​ക്കേ​റ്റ എ​സ്എ​ഫ് ഐ ​പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജി​ഷ്ണു പി.​വി​ഷ്ണു, സോ​ജ​ൻ എ​ന്നി​വ​രെ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.