പാപ്പിനിശേരി ചുങ്കത്ത് വഴിയാത്രക്കാരൻ കാറിടിച്ച് മരിച്ചുദേശീയ പാതയിൽ പാപ്പിനിശ്ശേരി ചുങ്കത്ത് കാറിടിച്ച് വഴിയാത്രക്കാരനായ പാപ്പിനി ശ്ശേരി സ്വദേശി  ചെറുകുന്നതിനകത്ത് നൂറുദ്ദീൻ (70)  മരണപ്പെട്ടു. ഞായറാഴ്ച രാത്രി 7-45 മണിയോടെ ചുങ്കം ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറാണ്  നൂറുദ്ദീനെ ഇടിച്ചത്. ഇടിയു ടെ ആഘാതത്തിൽ   റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.  ഉടൻ തന്നെ കണ്ണൂരിലെ  സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പാപ്പിനിശേരി പഴയ കോട്ടൺസിനടുത്ത് കച്ചവടക്കാരനാണ് നൂറുദ്ദീൻ ' അടുത്ത ബന്ധുവിന്റെ വീട്ടിൽ പോകുന്ന വഴിയാണ് അപകടത്തിൽ പ്പെട്ടത്.
ഭാര്യ: റംല
മക്കൾ: ശരീഫ് (ഡ്രൈവർ, ഹിദായത്ത് ഇംഗ്ലീഷ് സ്കൂൾ), റഹ്മത്ത്, ആയിഷ, സുമയ്യ
മരുമക്കൾ: അബൂഞ്ഞി, മുഹമ്മദ്, റിയാസ്, ആബിദ .

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.