വനിതാ ദിനത്തില്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം വനിതകള്‍ ഏറ്റെടുക്കും

കണ്ണൂര്‍: ലോക വനിതാ ദിനമായ മാര്‍ച്ച് 8ന് ജില്ലയിലെ പോലീസ്  സ്റ്റേഷനുകള്‍ വനിതകള്‍ നിയന്ത്രിക്കും. സുരക്ഷ, സംരക്ഷണം, തുല്യത എന്ന ലക്ഷ്യത്തോടെയാണ് വനിതകളെ ചുമതലയേല്‍പ്പിക്കുന്നത്. സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും പ്രാധാന്യം നല്‍കുകയെന്ന ലക്ഷ്യത്തോടെ പോലീസ് നടത്തി വരുന്ന പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ ഈ ഉദ്യമത്തിലൂടെ കഴിയും.  വനിതാ സി ഐ, എസ് ഐ എന്നിവര്‍ക്ക് സ്റ്റേഷന്‍ ചുമതല നല്‍കും. ഉയര്‍ന്ന വനിതാഓഫീസര്‍മാരുടെ അഭാവത്തില്‍ സീനിയര്‍ വനിതാ പോലീസുകാര്‍ പരാതികള്‍ സ്വീകരിക്കും. ജില്ലയില്‍ 41 പോലീസ് സ്റ്റേഷനുകളാണുള്ളത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.