പി.ജയരാജന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ

തലശ്ശേരി: കൊല്ലാനുറച്ച് രാഷ്ട്രീയ ക്വട്ടേഷന്‍ സംഘം കരുക്കള്‍ നീക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സി.പി.എം. നേതാവും എതിരാളികളുടെ ഹിറ്റ് ലിസ്റ്റില്‍ ഒന്നാം പേരുകാരനുമായ പി.ജയരാജന് വൈപ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ ഏര്‍പ്പെടുത്തി.
നിലവിലുള്ള അംഗരക്ഷകര്‍ക്ക് പുറമെ ഒരു സബ്ബ് ഇന്‍സ്‌പെക്ടരുടെ നേതൃത്വത്തില്‍ ഒരു സംഘം സായുധ പോലിസ് ജയരാജനെ യാത്രാവേളയിലെല്ലാം അനുഗമിക്കും. എ.ആര്‍.ക്യാംപിലെ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.