താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഒ​പി ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​ക്കി




ത​ളി​പ്പ​റ​മ്പ്: പ​തി​നെ​ട്ട് വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഒ​പി ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​ക്കി​യ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തെ അ​റി​യി​ച്ചു. ഈ ​മാ​സം ഒ​ന്നു​മു​ത​ല്‍ ര​ണ്ട് രൂ​പ​യി​ല്‍ നി​ന്നും ഒ​പി ടി​ക്ക​റ്റ് നി​ര​ക്ക് അ​ഞ്ചു​രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ച എ​ച്ച്എം​സി തീ​രു​മാ​ന​ത്തി​നെ​തി​രേ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ള്‍​ക്കു യാ​തൊ​രു​വി​ധ സ​ഹാ​യ​വും ഇ​ത്ത​ര​ത്തി​ല്‍ സ​മാ​ഹ​രി​ക്കു​ന്ന പ​ണം കൊ​ണ്ടു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് യോ​ഗ​ത്തി​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നു. ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍​ക്കും 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്കും ഒ​പി ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​ണെ​ന്ന വി​വ​രം കൗ​ണ്ട​റി​നു മു​ന്നി​ല്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്നു വി​ക​സ​ന​സ​മി​തി യോ​ഗം നി​ര്‍​ദേ​ശി​ച്ചു.



ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.