എം എസ് എഫ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറവകൾക്കൊരു നീർകുടം പദ്ധതിയുടെ മണ്ഡലം തല ഉദഘാടനം നടന്നു

മട്ടന്നൂർ : എം എസ് എഫ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറവകൾക്കൊരു നീർകുടം പദ്ധതിയുടെ മണ്ഡലം തല ഉദഘാടനം എം എസ് എഫ്  ജില്ലാ സെക്രട്ടറി ശുഹൈബ് കൊതേരിയുടെ വസതിയിൽ പ്രമുഖ നാടക രചയിതാവ് കെ കെ കീറ്റുകണ്ടി ഉദ്ഘാടനം ചെയ്തു.എരിയുന്ന വേനലിൽ സഹജീവികളോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ്  പർവകൾക്ക് ഒരു നീർകുടം പദ്ധതി ആരംഭിച്ചത്.ശുഹൈബ് കൊതേരി അദ്ത്യക്ഷത വഹിച്ചു. എ കെ അനസ് എടയന്നൂർ, ഫസീം കൂടാളി,മുഹമ്മദ് മട്ടന്നൂർ,വി കെ മുനീബ്, കെ മുനാസിര്, വി ഇജാസ്, വി കെ സ്വലാഹ്,ആർ റിസ്വാൻ, പി വി ഫവാസ്,കെ ഷാനിജ്,കെ വി മഷ്ഹൂദ് പങ്കെടുത്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.