ബ്രക്സ സായുധസേനയിലേക്കൊരു പടിവാതിൽ: ബ്രക്‌സ യിലൂടെ ആയിരം പേർ സായുധ സേനയിലെത്തിയതിന്റെ ആഘോഷം ഇന്ന് വൈകിട്ട് 3 മണിക്ക് എ എൻ ഷംസീർ MLA ഉദ്ഘാടനം ചെയ്യും
തലശ്ശേരി:തലശ്ശേരിയിൽ പ്രവർത്തിക്കുന്ന ബ്രക്‌സയിലൂടെ സൗജന്യ പരിശീലനം ലഭിച്ച ആയിരം യുവാക്കൾ പട്ടാളക്കാരായി. 17 പരിശീലന ക്യാമ്പിലൂടെ പരിശീലനം നേടിയ 1020 പേരാണ് പട്ടാളത്തിലെത്തിയത്. ഓഫീസർ വിഭാഗത്തിൽ മൂന്നുപേരും അർധസൈനിക വിഭാഗത്തിൽ 50 പേരും പരിശീലനത്തിലൂടെ ജോലി നേടി.
ഗവ.ബ്രണ്ണൻ കോളേജ് എക്സ്  എൻ.സി.സി. അസോസിയേഷനാണ് ബ്രക്‌സ. ബ്രക്‌സയുടെ ഒൻപതാം വാർഷികവും ആയിരം പേരെ പട്ടാളത്തിലെത്തിച്ചതിന്റെ ആഘോഷവും ശനിയാഴ്ച നടക്കും. ബ്രണ്ണൻ കോളേജ് ഹാളിൽ വൈകിട്ട് മൂന്നിന് എ.എൻ.ഷംസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഡോ. വി.രാമചന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയാവും.
 ബ്രെക്സ;
    ഓരോ തലശ്ശേരി സ്വദേശിക്കും ഇനി അഭിമാനിക്കാം. ഇന്ത്യൻ സായുധസേനയിൽ എത്തി അതിർത്തി കാക്കുന്ന 1020 പേർ! ഒരു രൂപ പോലും പ്രതിഫലം നൽകാതെ ബ്രെക്സ നൽകിയ ചിട്ടയായ സൗജന്യ പരിശീലനം വഴി! ഇത് അവിശ്വനീയമായ നേട്ടം!! നമുക്ക് എല്ലാവർക്കുമായി ഇത് ആഘോഷിക്കാം.
    ധർമ്മടം ഗവ.ബ്രണ്ണൻ കോളേജിൽ ഇന്ന്ഉച്ചക്ക് 3 മണിക്ക്ബഹു. എ.എൻ.ഷംസീർ MLA ഉദ്ഘാടനം ചെയ്യുന്നു.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.