മയ്യില്‍ പോലീസ് സ്റ്റേഷന്‍ പഴയ കെട്ടിടം മൂര്‍ഖന്റെയുംഅണലിയുടെയും വാസസ്ഥലം ;ഭയത്തോടെ ജോലി ചെയ്ത് പോലീസ് ഉദ്യോഗസ്ഥര്‍ ; പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു

പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ ആയിട്ടും മയ്യില്‍ പോലീസ് സ്റ്റേഷന്‍ സ്വന്തമായി കെട്ടിടമില്ലാതെ ദുരിതത്തില്‍..ഇപ്പോഴുള്ള വാടക കെട്ടിടത്തില്‍  ക്ഷുദ്ര ജീവികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് .നിരവധി തവണ പോലീസ് ഉദ്യോഗസ്ഥര്‍ നിവേദനം കൊടുത്തിട്ടും അധികാരികള്‍ അലംഭാവപൂര്‍ണ്ണമായ സമീപനമാണ് മയ്യില്‍ പോലീസ് സ്റ്റെഷനോടു സ്വീകരിക്കുന്നത് .ഇന്ന് വൈകുന്നേരം  സ്റ്റേഷന് പിറക് വശത്തുള്ള കഴുക്കോലില്‍ ചുരുണ്ട് കൂടിയ അണലിയെയാണ് ഉദ്യോഗസ്ഥര്‍ കാണാനിടയായത് .അപ്പോള്‍ തന്നെ എസ്.ഐ ബാബുമോന്റെ ഇടപെടലില്‍ പ്രദേശത്തെ പ്രശസ്ത പാമ്പ് പിടിത്തക്കാരനായ ശരത്തിന്റെ സഹായം തേടുകയായിരുന്നു .ശരത്ത് വന്നതിന് ശേഷം പരിശോധിച്ചപ്പോൾ അണലിയുടെ കൂടെ ഒരു മൂർഖൻ പാമ്പിനെ കൂടി പിടികൂടുകയായിരുന്നു . ഇനിയും അധികാരികള്‍ പുതിയ കെട്ടിടത്തിന് വേണ്ടിയുള്ള നടപടികള്‍ മെല്ലെയാണ് സ്വീകരിക്കുന്നതെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരും പരാതി നല്‍കാന്‍ വരുന്ന ജനങ്ങളും പാമ്പുകളുടെ കടിയേല്‍ക്കാതെ രക്ഷപെടില്ലെന്ന്  ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ വാര്‍ത്തകളോട് പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.