നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നു മ​ട്ട​ന്നൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഭൂ​മി ആ​ധാ​രം ര​ജി​സ്ട്രേ​ഷ​ൻ മു​ട​ങ്ങി.

മ​ട്ട​ന്നൂ​ർ: നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നു മ​ട്ട​ന്നൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഭൂ​മി ആ​ധാ​രം ര​ജി​സ്ട്രേ​ഷ​ൻ മു​ട​ങ്ങി. ഇ​തോ​ടെ​ആ​ധാ​രം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​ത്തെ മ​ഴ​യി​ലാ​ണ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ നെ​റ്റ് വ​ർ​ക്ക് ത​ക​രാ​റി​ലാ​യ​ത്. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. മോ​ഡം ല​ഭി​ക്കാ​ത്ത​താ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് ര​ജി​സ്ട്രാ​ർ അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു. ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട ആ​ധാ​ര​വും ആ​ധാ​ര​ത്തി​ന്‍റെ പ​ക​ർ​പ്പും കു​ടി​ക്ക​ടം എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ളും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മാ​ർ​ച്ച് മാ​സ​മാ​യ​തി​നാ​ൽ ബാ​ങ്ക് ആ​വ​ശ്യ​ത്തി​നും മ​റ്റും കു​ടി​ക്ക​ട​ത്തി​നും ആ​ധാ​ര​ത്തി​ന്‍റെ പ​ക​ർ​പ്പും ല​ഭി​ക്കു​ന്ന​തി​നു അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.