കണ്ണൂരിൽ മൊബൈല്‍ ഫോണില്‍ സംസാരിച്ചു ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. നിഖിലിന്റെ ഡ്രൈവിങ് ലൈസന്‍സ് ഇന്ന് മുതല്‍ ഒരു വര്‍ഷത്തേക്കാണു റദ്ദ് ചെയ്തത്. ആയിരം രൂപ പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിറക്കുനിയില്‍നിന്നു പെരളശ്ശേരിയിലേക്കുള്ള കെഎല്‍ 58 9097 നമ്പർ ശ്രീഹരി ബസ്സിന്റെ ഡ്രൈവര്‍ പി. നിഖിലാണു ഞായറാഴ്ച രാവിലെ കാല്‍ മണിക്കൂറോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ബസ് ഓടിച്ചത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നു പലതവണ യാത്രക്കാര്‍ ഓര്‍മിപ്പിച്ചിട്ടും ഇയാള്‍ ഗൗനിച്ചില്ല, കണ്ടക്ടറോടു പരാതി പറഞ്ഞപ്പോള്‍, അയാളതു ചിരിച്ചു തള്ളുകയാണു ചെയ്തതെന്ന് യാത്രക്കാര്‍ പറയുന്നു.

ഫോണില്‍ സംസാരിച്ചു ബസ് ഓടിക്കുന്നതു യാത്രക്കാര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതു പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്നാണ് നടപടി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.