"മാനസികപ്രശ്നങ്ങൾ -പ്രതിവിധി മനസ്സിൽ തന്നെ" എന്ന വിഷയത്തിൽ ലീപ് സൗജന്യ മനഃശ്ശാസ്ത്ര-വ്യക്തിത്വ വികസന ശില്പശാല ഏപ്രിൽ 1ന്


ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നടത്തിവരുന്ന സൗജന്യ മനഃശാസ്ത്ര – വ്യക്തിത്വ വികസന പരിശീലനങ്ങളുടെ ഭാഗമായി ഏപ്രിൽ 1 ന് "മാനസികപ്രശ്നങ്ങൾ - പ്രതിവിധി മനസ്സിൽ തന്നെ" എന്ന വിഷയത്തിൽ സൗജന്യ ശില്പശാല നടത്തുന്നതായിരിക്കും.

മയക്കുമരുന്നിനടിമയാകുന്ന വരെക്കാൾ ആശങ്കാജനകമായ അവസ്ഥയാണ് മാനസികരോഗത്തിനുള്ള മരുന്ന് കഴിക്കുന്നവരുടേതെന്ന് നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കാണാൻ സാധിക്കും. ലഘുമാനസിക പ്രശ്നങ്ങൾക്ക് പോലും മരുന്നിനെ ആശ്രയിച്ച് വർഷങ്ങളോളം കഴിയുന്ന അവസ്ഥയാണ് പൊതുവെ കണ്ടുവരുന്നത്. ഇതിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്.

മരുന്ന് നിർത്തുമ്പോഴൊക്കെ പ്രശ്നങ്ങൾ തിരിച്ചു വരുന്നു. അത് കൊണ്ട് തന്നെ മരുന്ന് നിർത്താനുള്ള ഭയം കാരണം ജീവിതകാലം മുഴുവൻ മരുന്നിനെ ആശ്രയിച്ച് കഴിയുന്ന അവസ്ഥയുണ്ടാകുന്നു. മാനസിക പ്രശ്നത്തെ സമൂഹം കളങ്കമായി കാണുന്ന അവസ്ഥ വേറെയും. പലപ്പോഴും മാനസികപ്രശ്നത്തെ മാറാരോഗമായിട്ടാണ് സമൂഹം കണക്കാക്കുന്നത്. മാനസികപ്രശ്നങ്ങളെക്കുറിച്ച് ശരിയായ അവബോധമില്ലാത്തതാണ് ഇതിനു കാരണം.

മാനസികപ്രശ്നങ്ങൾ ഒരു മാറാരോഗമാണോ? ശാരീരികരോഗങ്ങൾ മരുന്ന് കഴിച്ചു മാറ്റുന്നതു പോലെ മാനസികപ്രശ്നങ്ങൾ മരുന്നിലൂടെ ഭേദമാക്കാൻ പറ്റുമോ? മാനസികപ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടോ? മാനസിക രോഗത്തിന് കഴിക്കുന്ന മരുന്ന് നിർത്താൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അത് നിർത്താൻ മാർഗ്ഗങ്ങളുണ്ടോ? ഇത് പോലെ മാനസികപ്രശ്നങ്ങളെ കുറിച്ചുള്ള പൊതുവായ സംശയങ്ങൾ പ്രസ്തുത ശില്പശാലയിൽ ശാസ്ത്രീയമായി പ്രതിപാദിക്കുന്നതായിരിക്കും.

നാലിൽ ഒന്ന് എന്ന തോതിൽ മാനസികപ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് പറയുമ്പോൾ ഇത്തരം കാര്യങ്ങളിൽ നാം ഓരോരുത്തർക്കും ഈ വിഷയത്തിൽ അവബോധം ഉണ്ടായിരിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രായഭേദമന്യേ ഏവർക്കും ഈ ശില്പശാലയിൽ പങ്കെടുക്കാം.

ഏപ്രിൽ 1 ന്, കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ഉച്ച കഴിഞ്ഞ് 2.00 മുതൽ 5.30 വരെ നടക്കുന്ന  ശില്പശാല  ലീപ് സെന്റെറിലെ വിദഗ്ദ്ധ സൈക്കോളജിസ്റ്റ് ഡോ:കെ.ജി രാജേഷ് നയിക്കും

ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
9388776640
9746991061
 നമ്പറുകളിൽ രജിസ്റ്റർ ചെയ്യുക.


കണ്ണൂര്ക ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.