കണ്ണൂർ ഇരട്ടിയിൽ വൻ കുഴൽപ്പണവേട്ട.


 കണ്ണൂർ ഇരിട്ടിയിൽ ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒരു കോടി രൂപയാണ് പിടികൂടിയത്. രണ്ട് പേരെ ഇരിട്ടി പോലീസ് പിടികൂടിയിട്ടുണ്ട്.

ഇരിട്ടി എസ് ഐ പിസി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപ്പണക്കാരെ പിടികൂടിയത്. രണ്ട് ബസുകളിലായി രണ്ട് പേരിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്.

കണ്ണൂരിലേക്ക് വന്ന പികെ ട്രാവൽസ് എന്ന ബസിൽ നിന്നും എ വൺ ബസ്സിൽ നിന്നുമാണ് ഇവർ പിടിയിലായത്. കെ സി സോണി, മുഹമ്മദ് അൻഷാദ് എന്നിവരാണ് പിടിയിലായത്. സോണിയിൽ നിന്ന് 49 ലക്ഷം രൂപയും മുഹമ്മദ് അൻഷാദിൽ നിന്ന് 45 ലക്ഷവും പിടികൂടി.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.