മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവം മാർച്ച് 7 നു തുടങ്ങും ഉത്സവം നടത്തിപ്പിന് സമാധാന കമ്മറ്റിയുടെ നിർദേശങ്ങൾ ഇവയാണ്മാർച്ച് 7,8,9 തീയ്യതികളിലായി നടക്കുന്ന മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ച് എടക്കാട് പോലീസ് സ്റ്റേനിൽ 5 / 3/2018 ൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും കാഴ്ച കമ്മിറ്റിയുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത സമാധാന കമ്മിറ്റി യോഗം ചേർന്നു
തീരുമാനങ്ങൾ

 1,ഉത്സവത്തോടനുബന്ധിച്ച് വരുന്ന കലശങ്ങൾ വീടുകളിൽ നിന്നും വരുന്നതായിരിക്കണമെന്നും പൊതു സ്ഥലത്ത് നിന്ന് തുടങ്ങുന്ന കലശങ്ങൾക്ക് അനുമതി നൽകേണ്ടതില്ലയെന്നു തീരുമാനിച്ചു.
2,കലശങ്ങളിലും ,കാഴ്ചയിലും രാഷ്ട്രീയ പാർട്ടിയുടെ അടയാളങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുന്നതും കാഴ്ചയിലും മറ്റും പങ്കെടുക്കുന്നവർ അത്തരം അടയാളങ്ങൾ കൊണ്ടു നടക്കുകയോ ദേഹത്ത്  ധരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുവാനും തീരുമാനിച്ചു
 ,മാർച്ച് 9 (വെള്ളി) ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് എത്തുന്ന കലശങ്ങളും കാഴ്ചകളും ക്ഷേത്ര കമ്മിറ്റി നിഷകർഷിച്ച സമയം കൃത്യമായി പാലിക്കുന്നുണ്ട് എന്നുറപ്പ് വരുത്താനും.പ്രധാന കവലകളിലും മറ്റും സമയ ക്രമം തെറ്റിച്ച് കൂടുതൽ സമയം ചെലവഴിച്ച് കലശവുമായി എത്തുന്നവർക്കെതിരെയും മറ്റു കലംങ്ങളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി മാർഗതടസം സൃഷ്ടിക്കുന്നവർക്കെതിരെയും പോലീസിന്റെയു ക്ഷേത്രകമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു
 3,കലശങ്ങളിലും കാഴ്ചയിലും ക്ഷേത്രകമ്മിറ്റി നിഷകർഷിച്ച രീതിയിലുള്ള ചെണ്ടമേളയല്ലാതെ ബാന്റ് നാദസ്വരം എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചു
4, മുഴപ്പിലങ്ങാട് ക്ഷേത്ര ഉത്സവം നടക്കുന്ന മാർച്ച് 7, 8, 9 തീയ്യതികളിൽ മുഴപ്പിലങ്ങാട് എടക്കാട് മേഖലകളിൽ അനധികൃത മദ്യവിൽപ്പന തടയുന്നതിന് പോലീസിന്റെയും എക്സൈസിന്റെയും വ്യാപക റെയിഡ് നടത്താനും പൊതു സ്ഥലങ്ങളിൽ പരസ്യ മദ്യപാനം നടത്തുന്നവർക്കെതിരെയും അമിതമായി മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നവർക്കെതികരയും പൊലീസ് കർശന നടപടി സ്വീകരിക്കും
 5, കാഴച, കലശം എന്നിവ വരുന്ന വഴിയിൽ വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും പൊതുജന ജീവന് ഭീക്ഷണിയാവുന്ന തരത്തിൽ പടക്കവും മറ്റും ഉപയോഗിക്കുന്നവർക്കെതിരെയും  പൊലീസ് നിയമ നടപടി സ്വീകരിക്കു
6, ക്ഷേത്ര ഉത്സവ സമയത്ത് ക്ഷേത്ര പരിസരത്തും മുഴപ്പിലങ്ങാട് ടൗണിലും  പരിസരത്തുള്ള ഇലക്ട്രിക്ക് പോസ്റ്റുകളിലും മറ്റും രാഷ്ട്രീയ പാർട്ടികളുടെ നിറങ്ങളും ചിഹ്നങ്ങളും തിക്കില്ല എന്നും കൊടി തോരണങ്ങളും മറ്റും സ്ഥാപിക്കില്ല എന്നും റോഡിന് കുറുകെയുള്ള സ്വാഗത ബോർഡുകളും കൊടികളും മറ്റും ഒഴിവാക്കുമെന്ന് ധാരണയായി
 ഉത്സവ ദിനമായ മാർച്ച് 7, 8, 9 തീയ്യതികളിൽ രാത്രി 7 മണി മുതൽ കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുന്ന ഹെവി വാഹനങ്ങൾ ചാല ബൈപാസിൽ നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വഴിതിരിച്ച്  വിടാനും തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക്  പോകേണ്ട ഹെവി വാഹനങ്ങൾ കൊടുവള്ളിയിന്നും മബറം ഭാഗത്തേക്കും വഴി തിരിച്ച് വിടും
8, ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തും, മുഴപ്പിലങ്ങാട്, എടക്കാട് പ്രധാന കവലകളിലും ദേശീയ പാതയിലും 30 ഓളം  താൽക്കാലിക CCTV ക്യാമറകൾ സ്ഥാപിച്ച് മുഴുവൻ രാഗങ്ങളും കേമറയിൽ പകർത്തും.കൂടാതെ എടക്കാട്  സിറ്റി പോലീസിന്റെ രാത്രി കാലങ്ങളിൽ വ്യക്തമായി കാണാവുന്ന കേമറ ഘടിപ്പിച്ച പോലീസ് വാഹനങ്ങൾ പരിസരം മുഴുവൻ റോന്ത് ചുറ്റും.
 കണ്ണൂർ സിറ്റി സർക്കിൾ ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെകടർ മഹേഷ് കണ്ട ബേത്ത് സ്വാഗതം പറഞ്ഞു മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഹബീസ്, മുഴപ്പിലങ്ങാട്, കടമ്പൂർ, എടക്കാട്, ചെമ്പിലോട്, മാവിലായി എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസർമാർ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എ.പ്രേമൻ ,എൻ.വി.രാജീവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു അസിസ്റ്റൻറ് സബ് ഇൻസ്പെകടർ സി.വി. അശ്രഫ് നന്ദിയും പറഞ്ഞുകണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.