ബൈപ്പാസ് വിഷയത്തില്‍ ബി.ജെ.പിയുടെ ഇരട്ട നിലപാടിനെതിരെ സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.രംഗത്ത്


ബൈപ്പാസ് വിഷയത്തില്‍ ബി.ജെ.പിയുടെ ഇരട്ട നിലപാടിനെതിരെ സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്ത് വളപട്ടണം-ചാല ബൈാപ്പാസിന്റെ അലൈന്‍മെന്റ് വയലിലൂടെ ആക്കണമെന്ന് നിര്‍ദ്ദേശിച്ചയാളാണ് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസെന്ന് പി. ജയരാജന്‍ വെളിപ്പെടുത്തി. വളപട്ടണം-ചാല ബൈപാസിന്റെ അലൈന്‍മെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെക്കണ്ട് കൃഷ്ണദാസ് നിവേദനം സമര്‍പ്പിച്ചതിന്റെ പത്രവാര്‍ത്തകള്‍ സഹിതം ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

വളപട്ടണം-ചാല ബൈപ്പാസ് വയലിലൂടെ ആക്കണമെന്ന് നിര്‍ദ്ദേശിച്ച ബി.ജെ.പി കീഴാറ്റൂര്‍ ബൈപ്പാസിന്റെ കാര്യത്തില്‍ വയല്‍ക്കിളികള്‍ക്കൊപ്പമാണ്. കീഴാറ്റൂരില്‍ ബൈാപ്പാസ് പദ്ധതി തന്നെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി നേതൃത്വം


കണ്ണൂര്‍ ബൈപ്പാസിന് വേണ്ടി കണ്ടെത്തിയ വാരം-കടാങ്കോട് അലൈന്‍മെന്റ് മൂലം 85 വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അലൈന്‍മെന്റ് വളപട്ടണം-ചാല വഴി വയലിലൂടെയാക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടത്. ഇത് ദേശീയപാതാ അതോറിറ്റി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതേകാരണത്താല്‍ കീഴാറ്റൂര് വഴിയാക്കിയ അലൈന്‍മെന്റിനെ ബി.ജെ.പി എതിര്‍ക്കുകയും ചെയ്യുന്നു.

പി. ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വളപട്ടണം-ചാല ബൈപ്പാസ് വയല്‍ വഴിയാക്കാന്‍ നിവേദനം നല്‍കിയ ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കീഴാറ്റൂരിലേക്ക് മാര്‍ച്ച്‌ നടത്തുന്നു.കാപട്യത്തിന്‍റെ രാഷ്ട്രീയം ഇനിയെങ്കിലും ബിജെപി ഉപേക്ഷിക്കണം

തളിപ്പറമ്ബ് ബൈപ്പാസിനെതിരെ സമരം നയിക്കുന്ന ബിജെപി നേതാക്കള്‍ കണ്ണൂര്‍ ബൈപ്പാസിന്‍റെ കാര്യത്തില്‍ നേരത്തേ എടുത്ത നിലപാട് മാറ്റം വരുത്തിയോ എന്ന കാര്യം വ്യക്തമാക്കണം.

2015 ഏപ്രില്‍ മാസം 29 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് നിവേദനം നല്‍കുകയുണ്ടായി.ഈ നിവേദനത്തില്‍ വാരം-കടാങ്കോട് ഭാഗത്ത് 85 വീടുകള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞാണ് വലിയന്നൂര്‍ വയല്‍ വഴിയുള്ള ബദല്‍ അലൈന്മെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ വയല്‍ വഴിയുള്ള അലൈന്മെമെന്റാണ് ദേശീയപാതാ വികസന അതോറിറ്റി അംഗീകരിച്ചിട്ടുള്ളത്.

ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് തളിപ്പറമ്ബ് ബൈപ്പാസ് വിരുദ്ധ സമരത്തിന്‍റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.ഓരോ പ്രദേശത്തും ബിജെപിക്ക് ഓരോ നിലപാടാണോ ഉള്ളത് ? അല്ലെങ്കില്‍ കണ്ണൂര്‍ ബൈപ്പാസിന്‍റെ കാര്യത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ട് തളിപ്പറമ്ബ് ബൈപ്പാസിന്‍റെ കാര്യത്തില്‍ എടുക്കുന്നില്ല എന്ന കാര്യവും അവര്‍ വ്യക്തമാക്കണം.

നാടിന്‍റെ വികസന കാര്യത്തില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായം ഉണ്ടാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയപാത 45 മീറ്ററാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരുന്നത്.ഇതിനെ തുരങ്കം വെക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ ശ്രമിക്കുന്നത്.എന്നാല്‍ നേതൃത്വത്തിന്‍റെ നിലപാടുകള്‍ ക്കെതിരെ അണികള്‍ പ്രതിരോധമുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.ഇതിന്‍റെ ഫലമായാണ് സുധീരനൊഴിച്ച്‌ മറ്റൊരു കോാണ്‍ഗ്രസ്സ് നേതാവും ബൈപ്പാസ് വിരുദ്ധ സമരത്തില്‍ അണിനിരക്കാതിരുന്നത്.ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

തെറ്റായ വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെ പിടിച്ചുകെട്ടാന്‍ അവരുടെ അണികള്‍ തന്നെ മുന്നോട്ട് വരുന്നുണ്ട്.പരിസ്ഥിതി വാദികളെന്ന് സ്വയം പ്രഖ്യാപിച്ച്‌ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവര്‍ കീഴാറ്റൂരിലേക്ക് പോയത് മുന്‍പ് കുന്നിടിച്ച്‌ ഉണ്ടാക്കിയ റോഡിലൂടെ ആണെന്ന് അവര്‍ക്കും ഓര്‍മ്മ വേണം.
കണ്ണൂര്ക ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.