കീഴാറ്റൂര്‍ ബൈപാസുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവെക്കണം: ബി.ജെ.പി.


കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവെച്ച് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറകണമെന്ന് ബി.ജെ.പി. ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു.

 മലപ്പുറത്ത് സര്‍വ്വകക്ഷി സംഘവുമായി ചര്‍ച്ചക്ക് തയ്യാറായ മുഖ്യമന്ത്രി എന്തുകൊണ്ട് കീഴാറ്റൂരില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്നു വ്യക്തമാക്കണം,      ബദല്‍ പാതയെ കുറിച്ചുളള ചര്‍ച്ചയാണ് കീഴാറ്റൂരില്‍ നടക്കേണ്ടത്,  കര്‍ഷകര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്, പ്രശ്‌നം പരിഹരിക്കുന്നതിന് പകരം ഒളിച്ചോടുകയാണ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന് പകരം കീഴാറ്റൂരില്‍ വരണം. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജനങ്ങളെ ഭയപ്പെടുന്നത് എന്ന് വ്യക്തമാക്കണം. സ്വന്തം ജില്ലയിലെ നാലര കീലോമീറ്റര്‍ റോഡിന്റെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല എന്നും  രണ്ടര വര്‍ഷത്തിനിടെ തളിപ്പറമ്പില്‍ നടന്ന കുന്നുകളുടെ ക്രയവിക്രിയത്തെ കുറിച്ച്  സര്‍ക്കാര്‍ ധവള പത്രം ഇറക്കണം. ഈ സ്ഥലങ്ങള്‍ ഭൂമാഫിയുടെ കൈയ്യിലാണ് ഉളളത്. ജില്ലയില്‍ പലയിടങ്ങളിലും സി.പി.എം. നിര്‍ദ്ദേശിച്ചതിന് അനുസരിച്ച് അലയിന്‍മെന്റ് മാറ്റിയിട്ടുണ്ട്. ഇതിന് സമീപത്തായി ആരോക്കെ ഭൂമി വാങ്ങിയെന്ന കാര്യം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു.

 ബൈപാസ് വിഷയം ഉയര്‍ത്തി ഏപ്രില്‍ 3ന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക്  ബി.ജെ.പി മാര്‍ച്ച് നടത്തും, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ പങ്കെടുക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു. ബി.ജെ.പി. സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലപ്രസിഡന്റ് പി. സത്യപ്രകാശ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.