ബൈപ്പാസ് വിരുദ്ധ സമരം: കീഴാറ്റൂരില്‍ ജനജാഗ്രതാ യാത്രയ്ക്ക്‌ തുടക്കംകണ്ണൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രയ്ക്ക് കീഴാറ്റൂരില്‍ തുടക്കമായി. കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ പൊള്ളത്തരവും അധാര്‍മികതയും തുറന്നുകാട്ടാനാണ് ജനജാഗ്രതാ യാത്ര സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് യാത്ര പുരോഗമിക്കുന്നത്.   കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാകേഷ്, എംഎല്‍എ ജയിംസ് മാത്യു എന്നിവരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. വികസനം മുടക്കിയും നാടിന്റെ സമാധാനജീവിതം തകര്‍ത്തും സമൂഹത്തിനു മുന്നില്‍ നിരന്തരം അവഹേളിക്കുന്നതിനെതിരെ കീഴാറ്റൂര്‍ ഗ്രാമവാസികള്‍ ഒന്നടങ്കമാണ് ജനജാഗ്രതാ മാര്‍ച്ചിലും കൂട്ടായ്മയിലും അണിചേര്‍ന്നത്.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.