"കേരളം കീഴാറ്റൂരിലേക്ക്" ബഹുജന മാർച്ച് 25 ന്
കണ്ണൂർ: ഹൈവേ വികസനത്തിന്റെ പേരിൽ വയലുകൾ നികത്തി അന്നവും കുടിവെള്ളവും മുട്ടിക്കുന്ന സർക്കാർ നീക്കത്തിനെതിരേ ജനാധിപത്യരീതിയിൽ നടന്നുവന്ന സമരത്തോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് തീർത്തും ജനാധിപത്യവിരുദ്ധമാണെന്ന് കീഴാറ്റൂർ ഐക്യദാർഢ്യസമരസമിതി ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥും കൺവീനർ നോബിൾ പൈകടയും പറഞ്ഞു. നിലനിൽപ്പിനായി സമരം ചെയ്യുന്ന കീഴാറ്റൂർ ജനതയോടും അവരുടെ കൂട്ടായ്മയായ വയൽക്കിളികളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് 'കേരളം കീഴാറ്റൂരിലേക്ക്' എന്നപേരിൽ 25ന് തളിപ്പറന്പിൽനിന്ന് കീഴാറ്റൂരിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് ഇരുവരും പത്രസമ്മേളനത്തിൽ അറി യിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് തളിപ്പറന്പ് ടൗൺ സ്ക്വയർ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ചിൽ ദയാബായ്, സാറാ ജോസഫ്, കർണാടകയിലെ കർഷക വനിതാ സമരനേതാവ് അനുസൂയാമ്മ, മുൻ മന്ത്രി വി.എം. സുധീരൻ, സുരേഷ് ഗോപി എംപി, പി.സി. ജോർജ് എംഎൽഎ, ഡോ.പി.ജെ. ജയിംസ്, ഹാഷിം ചേന്ദന്പള്ളി, കെ.കെ. രമ, പ്രഫ. കുസുമം ജോസഫ്, ഗ്രോ വാസു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈർ, എഐവൈഎഫ് നേതാവ് മഹേഷ് കക്കത്ത്, എം. ഗീതാനന്ദൻ, സാദിഖ് ഉളിയിൽ, മാഗ്ലിൻ പീറ്റർ, അന്പലത്തറ കുഞ്ഞിക്കൃഷ്ണൻ, ഹരീഷ് വാസുദേവൻ, എസ്.പി. രവി, വി.സി. ജെന്നി തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സുരേഷ് കീഴാറ്റൂർ, സൈനുദ്ദീൻ കരിവെള്ളൂർ, എൻ. സുബ്രഹ്മണ്യൻ, സണ്ണി അന്പാട്ട് എന്നിവരും പങ്കെടുത്തു.
കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.