കേന്ദ്ര സർക്കാർ തയാറാണെങ്കിൽ കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സംസ്ഥാനം സഹകരിക്കും; കോടിയേരി

കീഴാറ്റൂര്‍: കീഴാറ്റൂരിലെ ബൈപാസിനു പകരം മേൽപ്പാലം നിർമിക്കാൻ കേന്ദ്ര സർക്കാർ തയാറാണെങ്കിൽ സംസ്ഥാനം സഹകരിക്കും.
സമരം വിവാദമായ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

 മേൽപ്പാലം നിർമിക്കണോയെന്നു ദേശീയപാത അതോറിറ്റി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജിയുടെ പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

‘കീഴാറ്റൂർ വഴി ബൈപാസ് നിർമിക്കാൻ തീരുമാനിച്ചതു പിണറായി വിജയനോ ജി. സുധാകരനോ അല്ല, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. ദേശീയപാത അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തു കൊടുക്കുകയാണു സംസ്ഥാന സർക്കാരിന്റെ ചുമതല.

കീഴാറ്റൂർ സമരഭൂമിയാക്കാനാണ് ശ്രമം. പരിസ്ഥിതി സംരക്ഷണം പറഞ്ഞാണ് ഈ സമരം.എന്നാൽ പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടാണ് ഹൈവേ നിർമ്മിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ സർക്കാരിനെ സംരക്ഷിക്കും. സംഘർഷത്തിനോ സംഘട്ടനത്തിനോ സിപിഎം പോകില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കും എന്നും
ഒരു നന്ദിഗ്രാം ഉണ്ടായെന്നു വിചാരിച്ച് എല്ലായിടത്തും നന്ദിഗ്രാമമാക്കാമെന്നു കരുതേണ്ട. ബൈപാസ് വരാതിരുന്നാൽ മാർക്സിസ്റ്റ് കേന്ദ്രങ്ങളിൽ വികസനമില്ലെന്നു പറഞ്ഞു മറ്റു രാഷ്ട്രീയ പാർട്ടികൾ വോട്ടു പിടിക്കും. ത്രിപുരയിൽ സംഭവിച്ചത് അതാണ്. തെറ്റിധരിക്കപ്പെട്ടവർ തെറ്റിധാരണ മാറ്റി തിരിച്ചു വരണം എന്നും കോടിയേരി പറഞ്ഞു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.