കീഴാറ്റൂരിൽ നിലപാട് മയപ്പെടുത്തി സർക്കാർ: മേല്പാലത്തിനു സാധ്യത തേടി

കീഴാറ്റൂരില് മേല്പാലത്തിനു സാധ്യത തേടി മന്ത്രി ജി. സുധാകരന് ദേശീയ പാത അതോറിറ്റിക്കും കേന്ദ്ര ഗതാഗത മന്ത്രിക്കുമാണ് കത്തയച്ചു. എലിവേറ്റഡ് റോഡ് നിര്മിക്കാന് സാധിക്കുമോ എന്ന സാധ്യതയാണ് സര്ക്കാര് തേടുന്നത്. ബൈപാസിനു പകരമായിട്ടാണ് വയലിന് മുകളിലൂടെ എലിവേറ്റഡ് റോഡ് നിര്മാണത്തിനുള്ള ശ്രമം. ഇതിലൂടെ വയല് നികത്താതെ തന്നെ ബൈപാസ് നിര്മിക്കാന് സാധിക്കും. ഇതു വഴി സമരത്തിനു സമാധനപരമായ പരിഹാരം കാണാമെന്ന് സര്ക്കാര് പ്രതീക്ഷിക്കുന്നു
നാളെ ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പില്നിന്ന് കീഴാറ്റൂരിലേക്ക് 2000 പേരെ അണിനിരത്തി മാര്ച്ച് നടത്താന് വയല്ക്കിളി സമരക്കാര് ഒരുങ്ങുന്ന പശ്ചത്താലത്തിലാണ് സര്ക്കാരിന്റെ അനുനയ നീക്കം.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.