വയൽകിളി സമരത്തിന് ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ ഐക്യദാർഢ്യം

കണ്ണൂർ:ദേശീയപാത വികസനത്തിന് വേണ്ടി  വയൽ നികത്തുന്നതിനെതിരെ  കീഴാറ്റൂരിലെ ജനങ്ങൾ നടത്തുന്ന  ജനാധിപത്യ സമരത്തിന്
ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ല കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ജനാധിപത്യ രീതിയിൽ നടക്കുന്ന കീഴാറ്റൂരിലെ ജനങ്ങളുടെ  പോരാട്ടത്തെ തല്ലിയൊതുക്കാൻ ശ്രമിക്കുന്ന CPM ന്റെ നടപടി അപലപനീയമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ല പ്രസിഡന്റ് M ഖദീജ പ്രസ്ഥാവിച്ചു. ബംഗാളിലെ നന്ദിഗ്രാം പോലെ കേരളത്തിലെ കീഴാറ്റൂരിനെ മാറ്റാനുള്ള    CPIM ന്റെ നടപടിക്ക് ജനപിന്തുണ ലഭിക്കില്ല എന്നും  ഈ രീതിയിൽ മുന്നോട്ട് പോകാനാണ് CPIM ശ്രമിക്കുന്നതെങ്കിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്യം നൽകുമെന്നും അവർ  കൂട്ടിച്ചേർത്തു. സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഫൈസൽ മാടായി, അഞ്ജു ആന്റണി,ജവാദ് അമീർ,മിസ്ഹബ് ഇരിക്കൂർ, ലിപിൻ ഫെർണാണ്ടസ്,
 മുഹ്സിൻ ഇരിക്കൂർ, മശ്ഹൂദ് കാടാച്ചിറ എന്നിവർ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

1 comment:

Powered by Blogger.