കാട്ടാമ്പള്ളിയിൽ ഷട്ടർ അടക്കാത്തതിനാൽ ഉപ്പുവെള്ളം കൊണ്ട് പൊറുതി മുട്ടി നാട്ടുകാർ; ഇതിന് ഒരു അറുതി ഉണ്ടോ?

വേനൽ ആയാൽ കക്കാട്, പുല്ലൂപ്പി, അത്താഴക്കുന്ന്, കണ്ണാടിപ്പറമ്പ്, നെടുവാട്ട്, നാറാത്ത്, മാലോട്ട് എന്നീ മേഖലകളിൽ കിണറുകളിൽ  മുഴുവൻ ഉപ്പുവെള്ളമാണ്. ഇത് ആർക്കും അറിയാഞ്ഞിട്ടല്ല, എന്ത് കൊണ്ട് ഉപ്പുവെള്ളം കയറുന്നു എന്നും എല്ലാവർക്കും അറിയാം. കാട്ടാമ്പള്ളി ഷട്ടർ അടക്കാതെ ഇവിടുത്തെ ജനങ്ങളെ കഷ്ടപ്പെടുത്തുന്ന അധികാരപ്പെട്ടവർ ഇതിനു സമാധാനം പറഞ്ഞെ പറ്റൂ.
ഇവിടുത്തെ കിണറുകൾ ഉപയോഗ ശൂന്യമായിട്ടു വർഷങ്ങളായി. ഇതിനൊരു പ്രതിവിധി ഉണ്ടാക്കാൻ കാലമിത്ര കഴിഞ്ഞിട്ടും ആർക്കും സാധിക്കാത്തത് ജന പ്രതിനിധികളുടെ അടക്കം തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്. കൃത്യമായ സമയത്തു ഷട്ടർ അടച്ചാൽ തന്നെ ഈ ഒരു പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവും എന്ന് നാട്ടുകാർ പറയുന്നു . പക്ഷെ ഷട്ടർ അടക്കുന്നത് വൈകുന്നതിനാൽ മുഴുവൻ പ്രദേശത്തും ഉപ്പുവെള്ളം കയറുകയാണ് പതിവ്. ഇവിടത്തുകാർ ഇവിടെ തന്നെ ജീവിക്കുന്നു, തങ്ങളുടെ കിണറുകളിൽ എന്നെങ്കിലും ശുദ്ധജലം ലഭ്യമാകും എന്ന പ്രതീക്ഷയിൽ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.