കതിരൂര്‍ മനോജ് വധം; ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും





   
കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പി ജയരാജന്‍റെ ആവശ്യം ഇന്നലെ ജസ്റ്റിസ് കെമാല്‍ പാഷയുടെ സിങ്കിള്‍ ബഞ്ച് നിരാകരിച്ചിരുന്നു. യുഎപിഎ ചുമത്താന്‍ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. വാദം പൂർത്തിയായാൽ ഇന്ന് കേസില്‍ വിധിയുണ്ടാവാനും സാധ്യതയുണ്ട്.




കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.