വാഹനങ്ങൾ നിർത്തിയിട്ട് സമരം


കണ്ണൂർ ∙ പെട്രോളിയം ഉൽപന്നങ്ങളുടെ വില നിർണയാധികാരം കോർപറേറ്റുകളിൽ നിന്നും തിരിച്ചുപിടിക്കുക, എക്സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നിവ ആവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നാളെ രാവിലെ 9.30 മുതൽ പത്തു മിനിറ്റ് സമയം വാഹനങ്ങൾ നിർത്തിയിട്ട് നടത്തുന്ന സമരത്തിനു നേതൃത്വം നൽകും.
ഇന്ധന വിലവർധന സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചിട്ടും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാൻ തയാറാകുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരപരിപാടികൾക്കു രൂപം കൊടുത്തിട്ടുള്ളതെന്ന് ജില്ലാ പ്രസിഡന്റ് ബഷീർ പുന്നാട്, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി പി.കെ.ഫാറൂഖ് എന്നിവർ പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.