കലോത്സവ നഗരിയിൽ താരമായി സി.കെ.വിനീത്.
കണ്ണൂർ ∙ കലോത്സവ നഗരിയിൽ കഴിഞ്ഞ ദിനം താരമായത് എസ്എൻ കോളജിന്റെ സ്വന്തം സി.കെ.വിനീത്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിലെ മിന്നും താരത്തിന്റെ വരവ് കലോത്സവ ഗാലറികളെ ഇളക്കിമറിച്ചു. താരങ്ങൾക്കും വിദ്യാർഥികൾക്കും അപ്രതീക്ഷിതമായി കിട്ടിയ ആഹ്ലാദമായി വിനീതിന്റെ സന്ദർശനം. ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റിലെ ഗുരുനാഥനായ ഡോ. കെ.അജയ്കുമാറിനെ കാണാനെത്തിയതായിരുന്നു വിനീത്. ഫുട്ബോൾ പരിശീലനം നടത്താറുണ്ടായിരുന്ന കോളജ് ഗ്രൗണ്ടിലാണ് കലോത്സവത്തിന്റെ ഒന്നാം വേദി. പിജി വരെ പഠിച്ച ഇക്കണോമിക്സ് വിഭാഗത്തിലും വിനീത് എത്തി. താരത്തിനൊപ്പം സെൽഫിയെടുക്കാൻ എത്തിയവരെ കലോത്സവ ഭാരവാഹികൾ ഏറെ കഷ്ടപ്പെട്ടാണു നിയന്ത്രിച്ചത്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.