സ്‌കൂള്‍ മുറ്റത്ത് സ്ഥാപിച്ച ശില്‍പ്പം തകര്‍ത്തതില്‍ പ്രതിഷേധമുയരുന്നു...പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ:ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുറ്റത്ത് സ്ഥാപിച്ച ഗജേന്ദ്രമോക്ഷം ശില്‍പ്പം തകര്‍ത്ത നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നു. 2007-ല്‍ നടന്ന കണ്ണൂര്‍ ജില്ലാ കലോത്സവത്തിന്റെ ഭാഗമായാണ് അന്ന് ബോയ്‌സ് സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായ ദാമോദരന്‍ സ്‌കൂള്‍ മുറ്റത്ത് ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്കിന് മുകളില്‍ ഗജേന്ദ്രമോക്ഷം ശില്‍പ്പം നിര്‍മ്മിച്ചത്.  ഒരു വാല്‍വ് തുറന്നാല്‍ തുമ്പികൈയ്യിലൂടെ ജലധാര വരുന്ന രീതിയിലാണ് ശില്‍പ്പം രൂപകല്‍പ്പന ചെയ്തത്. അന്നത്തെ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി.കൃഷ്ണനാണ് ശില്‍പ്പം സ്‌കൂളിനായി സമര്‍പ്പിച്ചത്. ഈ ശില്‍പ്പം എല്ലാവര്‍ക്കും കൗതുകകരമായ കാഴ്ചയായിരുന്നു.    കഴിഞ്ഞ ഒരാഴ്ച മുമ്പാണ് സ്‌കൂളിലെ നവീകരണ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഈശില്‍പ്പം തകര്‍ക്കപ്പെട്ടത്. ശില്‍പ്പം അവിടെ നിന്ന് മാറ്റി സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്നതിനോ, സൂക്ഷിക്കുന്നതിനോ ചെയ്യേണ്ടതിനു പകരം ശില്‍പ്പം തകര്‍ത്തതാണ് പ്രതിഷേധത്തിന് കാരണമായത്....കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.