മുഴപ്പിലങ്ങാട് ബീച്ചില്‍ പോലീസിന്റെ സഹായകേന്ദ്രം




എടക്കാട്: സഞ്ചാരികളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി മുഴപ്പിലങ്ങാട് ബീച്ചില്‍ പോലീസ് കേന്ദ്രം തുറന്നു. ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പോലീസ് അസിസ്റ്റന്‍സ് സെന്റര്‍ എന്ന പേരില്‍ ബീച്ചിന്റെ തെക്കേയറ്റത്തെ പാര്‍ക്കിനടുത്തായാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ടൂറിസം വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ 1,63,935 രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. വിശാലമായ മൂന്നുമുറികളോടെയുള്ളതാണ് കെട്ടിടം., പകല്‍സമയം പോലീസിന്റെ സേവനം കേന്ദ്രത്തില്‍ ലഭ്യമാവും. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹമീദ്, പഞ്ചായത്തംഗങ്ങളായ പി.ഹമീദ്, ടി.വി.റോജ, സി.ശാന്ത, കെ.കാര്‍ത്ത്യായനി, ഡിവൈ.എസ്.പി. എം.പി.വിനോദ്, സിറ്റി സി.ഐ. കെ.വി.പ്രമോദന്‍, എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കണ്ടമ്പേത്ത്, എസ്.ഐ. സുജിത്ത് എന്നിവരും കടല്‍ ജാഗ്രതാസമിതി അംഗങ്ങളും പങ്കെടുത്തു


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.