കണ്ണൂർ ആയിക്കരയിൽ അമ്മൂമ്മയെ മർദ്ദിച്ച ചെറുമകള്‍ക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂര്‍: ആയിക്കരയില്‍ വയോധികയ്ക്ക് നേരെ ക്രൂരമര്‍ദ്ദനം. ആയിക്കര സ്വദേ‍ശി ഉപ്പാലവളപ്പില്‍ കല്യാണിയെ ചെറുമകള്‍ ദീപയാണ് മര്‍ദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ദീപയ്ക്കെതിരേ പോലീസ് കേസെടുത്തു.
അതേ സമയം വീഡിയോ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ബ്ലഡ് ഡൊണേഴ്‌സ് കേരള  യിലെ അഖിൽ അവിടെ  എത്തി കാര്യങ്ങൾ അന്വേഷിക്കുകയും  വീഡിയോ യിൽ കണ്ടതിനെക്കാൾ ഭീകരമാണെന്നു മനസ്സിലാക്കി നാട്ടുകരുടെ സ്റ്റേറ്റ്മെന്റ് റെക്കോര്ഡ് ചെയ്തു വീഡിയോ സഹിതം മനുഷ്യാവകാശ ചെയർമാനു പരാതിയായി വാട്സ്ആപ് വഴി സമർപ്പിക്കുകയും വിളിച്ചു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. നടപടി വേണ്ടുന്ന കാര്യമായത് കൊണ്ടാണ് ജസ്റ്റിസ് നെ നേരിട്ട് അറിയിച്ചത്.
ഹോപ്പ് പിലാത്തറ ഈ അമ്മയെയും അവരുടെ അമ്മയെയും പൂർണ്ണമായും ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.