കണ്ണൂര്‍ ജില്ലയിൽ യു.ഡി.എഫില്‍ വിള്ളല്‍:മുസ്ലിംലീഗ് യു.ഡി.എഫില്‍ നിന്ന് വിട്ടു നില്ക്കും


കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലും കൊളച്ചേരി പോലുള്ള ഗ്രാമ പഞ്ചായത്ത് ഭരണസമിതികളിലും സഹകരണ ബാങ്കുകളിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുന്നണി സംവിധാനത്തില്‍ നിന്ന് തല്ക്കാലം വിട്ടു നില്ക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചത് കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും ജില്ലാ ഭാരവാഹികളുടെയും യോഗമാണ് ഈ തീരുമാനമെടുത്തത്. ഇക്കാര്യം അറിയിച്ച് സംസ്ഥാന യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് കത്തു നല്കാനും യോഗം തീരുമാനിച്ചു.പല തവണ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ജില്ലാ യു.ഡി.എഫ് നേതൃത്വത്തിന് കത്തു നല്കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല

സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങൾ നയിക്കുന്ന രണ്ടാം യുവജന യാത്രയുടെ പ്രഖ്യാപനം വന്‍ വിജയമാക്കാനും തീരുമാനിച്ചു. ഈ മാസം 30 ന് നടക്കുന്ന പ്രഖ്യാപനത്തില്‍ ഹൈദരലി ശിഹാബ് തങ്ങളും മൂന്ന് എം.പിമാരും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്. സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പരിപാടിയില്‍ വയനാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.