പേരാവൂർ പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ് UDF സ്ഥാനാർഥി മുസ്‌ലിം ലീഗിലെ പൂക്കോത്ത് സിറാജ് 382 വോട്ടിന് വിജയിച്ചു.

സി.പി.എം കോട്ടയായ കണ്ണൂരില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സി.പി.എം നേതൃത്വത്തെ അമ്പരപ്പിച്ച് പ്രതിപക്ഷം നേട്ടമുണ്ടാക്കിയിരിക്കുന്നത്.

കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ യു.ഡി.എഫിലെ പൂക്കോത്ത് സിറാജാണ് 382 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുള്‍റഷീദിനെ പരാജയപ്പെടുത്തിയത്.

ആകെ പോള്‍ ചെയ്ത 1,138 വോട്ടുകളില്‍ അബ്ദുള്‍ റഷീദിന് 360ഉം പൂക്കോത്ത് സിറാജിന് 742 ഉം ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.കെ.ആനന്ദിന് അഞ്ചും സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.സിറാജിന് 31ഉം വോട്ടുകള്‍ ലഭിച്ചു.
. സിപിഎം നേതാവായിരുന്ന സിറാജ് ഈയടുത്താണു രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നത്.
 കണ്ണൂര്‍ ജില്ലയിലെ രക്തദാഹികളായ സി.പി.എം നേതാക്കള്‍ക്കുള്ള ജനങ്ങളുടെ മുന്നറിയിപ്പാണെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.