കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് എസ്.എന്‍ കോളജ് കാമ്പസിൽ തുടക്കമായി

കണ്ണൂര്‍: പ്രതിഭയും സര്‍ഗാത്മകതയും സമ്മേളിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് കണ്ണൂര്‍ എസ്.എന്‍ കോളജ് കാമ്പസിൽ തുടക്കമായി. രണ്ടുദിവസമായി നടക്കുന്ന സ്റ്റേജിതര മത്സരങ്ങള്‍ക്കാണ് ബുധനാഴ്ച തുടക്കംകുറിച്ചത്. പത്ത് വേദികളിലായാണ് മത്സരം നടക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 114 കോളജുകളില്‍നിന്നായി 5552 വിദ്യാര്‍ഥികളാണ് കലയുടെയും നൃത്തച്ചുവടുകളുടെയും വര്‍ണലോകം തീര്‍ക്കാനെത്തുന്നത്. അഞ്ചുവിഭാഗങ്ങളിലായി 120 ഇനങ്ങളിലാണ് മത്സരം. ബുധനാഴ്ച രാവിലെ സ്റ്റേജിതരമത്സരം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.വി.
ഷാജികുമാര്‍ ഉദ്ഘാടനംചെയ്തു. കല ഹിംസയെ ഇല്ലാതാക്കുന്നതോടൊപ്പം നന്മ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതായി പി.വി. ഷാജികുമാര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ സി.പി. ഷിജു അധ്യക്ഷതവഹിച്ചു. േപ്രാ വൈസ് ചാന്‍സലര്‍ പ്രഫ. ടി. അശോകന്‍, സ്റ്റുഡന്‍റ് ഡീന്‍ പത്മനാഭന്‍ കാവുമ്ബായി, എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത്, ഡോ. അജയന്‍, എസ്.എന്‍ കോളജ് യൂനിയന്‍ ചെയര്‍മാന്‍ അക്ഷയ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് രവീന്ദ്രന്‍ സ്വാഗതവും പി. അശ്വതി നന്ദിയും പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.