കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് എന്‍ഐഎഫ്ടി വിദ്യാര്‍ഥിനികള്‍ക്കുനേരെ വീണ്ടും ലൈംഗികാതിക്രമത്തിന് ശ്രമം

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് എന്‍ഐഎഫ്ടി വിദ്യാര്‍ഥിനികള്‍ക്കുനേരെ വീണ്ടും ലൈംഗികാതിക്രമത്തിന് ശ്രമം. ബൈക്കിലെത്തിയവര്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രണ്ടുമാസത്തിനിടെ എട്ടാംതവണയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടാകുന്നത്.  ബൈക്കിലെത്തുന്ന സംഘമാണ് പെണ്‍കുട്ടികളെ കടന്നുപിടിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഒന്നടങ്കം തെരുവിലിറങ്ങി.

വിവധസംസ്ഥനങ്ങളില്‍നിന്നായി നൂറുലധികം പെണ്‍കുട്ടികളാണ് ഇവിടെ ഫാഷന്‍ ടെക്നോളജി പഠിക്കുന്നത്. അതിക്രമത്തിന് പിന്നില്‍ നാട്ടുകാരില്‍ ചിലരാണെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.