കണ്ണൂര്‍ മഹോല്‍സവത്തിന് ഇന്ന് മൂന്നുമണിക്ക് തുടക്കംകണ്ണൂര്‍: വിനോദങ്ങളുടെയും ഷോപ്പിംഗിന്റെയും സമന്വയം തീര്‍ക്കുന്ന കണ്ണൂര്‍ മഹോല്‍സവത്തിന് ഇന്ന് മൂന്നു മണിക്ക് പോലീസ് മൈതാനിയില്‍ തുടക്കമാവും.     അതിജീവനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും വിസ്മയമായ നോഹയുടെയും നുഹുനബിയുടെയും നോഹയുടെ പെട്ടകത്തിന്റെ മാതൃകയിലാണ് പ്രവേശന കവാടം നിര്‍മ്മിച്ചിട്ടുള്ളത്. ഇതിലൂടെ കയറുന്ന ഏവരേയും വിസ്മയത്തിലാറാടിക്കുന്ന പ്രദര്‍ശനങ്ങളാണ് അകത്ത് കാത്തിരിക്കുന്നത്. ഡി.ജെ അമ്യൂസ്‌മെന്റാണ് ട്രേഡ് ഫെയര്‍ ഒരുക്കിയിരിക്കുന്നത്. 

   ബാഹുബലിയിലെ പ്രിയകഥാപാത്രങ്ങളുടെയും മഹിഷ്മതി നഗരത്തിന്റെയും പുനരാവിഷ്‌കാരമുള്ള ബാഹുബലി മ്യൂസിയവും പ്രേതാനുഭവത്തിന്റെ വിസ്മയമൊരുക്കുന്ന ഗോസ്റ്റ് ഹൗസും പ്രത്യേകതയാണ്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ അതേപൊലിമയോടെ പുനരാവിഷ്‌കരിക്കുന്നുണ്ട്. ഗോത്ര സ്മൃതി പ്രദര്‍ശനം, ചലിക്കുന്ന യന്ത്രമൃഗങ്ങള്‍, ത്രീഡി ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, മണ്‍മറഞ്ഞ പ്രശസ്ത വ്യക്തികളോടൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരം, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവയും വിനോദമാകും. ഫുഡ് കോര്‍ട്ടുകള്‍, വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഡി.ജെ.അമ്യൂസ്‌മെന്റ് എം.ഡി സി.കെ.ദിനേശ് കുമാര്‍, രവീന്ദ്രന്‍ പി, മാനേജര്‍ വി.എസ് ബെന്നി, വിന്‍ വിന്‍ കോര്‍പ്പ് സി.ഇ.ഒ ടി. മിലേഷ് കുമാര്‍, എ.ആര്‍.സേഠ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.