വ്യാപാരി വ്യവസായി ഏകോപന സമിതി ധർണ്ണ നടത്തി


കണ്ണാടിപറമ്പ :വർദ്ധിപ്പിച്ച  ലൈസൻസ് ഫീസ്, തൊഴിൽ നികുതി റദ്ദാക്കുക എന്നീ ആവശ്യമുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് നാറാത്ത് പഞ്ചായത്ത് ഓഫീസിൽ ധർണ്ണ നടത്തി
കണ്ണൂർ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു മുകുന്ദൻ സ്വാഗതവും എം കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു കണ്ണാടിപ്പറമ്പ് വ്യാപാര ഭവനിൽ നിന്നും തുടങ്ങിയ പ്രകടനം പഞ്ചായത്ത് ഓഫീസിൽ സമാപിച്ചു മുസമ്മിൽ കണ്ണാടിപറമ്പ നൗഫൽ മുനീർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.