ജലദിന സംഗമം"ഇന്ന് വൈകുന്നേരം 4 മണിക്ക് SI ബാബുമോ൯ ഉദ്ഘാടനം ചെയ്യുന്നു .

കമ്പിൽ മേഖലയുടെ "ജലദിന  സംഗമം"ഇന്ന് വൈകുന്നേരം 4 മണിക്ക് കമ്പിൽ കടവ് ഷാ പാർക്കിൽ വെച്ച് മയ്യിൽ SI ബാബുമോ൯ ഉദ്ഘാടനം ചെയ്യുന്നു .
ജീവ൯റെ തുടിപ്പിന് ജലത്തി൯റെ പ്രാധാന്യം ....  കടുത്ത വേനലാണ് നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്... പ്രകൃതിയിൽ നമുക്കായി കരുതിവെച്ചത് തന്നെയാണ് എല്ലാ  വിഭവങ്ങളും. അവ നമുക്ക് ഉപയോഗിക്കാനുള്ള അനുമതിയും ഉണ്ട്... പക്ഷേ, അതൊരിക്കലും പാഴാക്കുവാനും, അമിതമാക്കുവാനും നമുക്ക് അവകാശമില്ല...
വെള്ളം കിട്ടാക്കനിയായികൊണ്ടിരിക്കുന്ന ലോകത്ത് ജല ഉപയോഗത്തി൯റെ നീതിശാസ്ത്രം നമുക്ക് കൃത്യമായി ബോധ്യപ്പെടുത്താനും അതനുസരിച്ച് ജീവിതവഴിയിൽ ക്രമീകരണം ശീലമാക്കാനും  ജലദിനമായ മാർച്ച് 22 ന് ദേശവ്യാപകമായി ജലദിനസംഗമങ്ങൾ സംഘടിപ്പിക്കുന്നത്
ഗാന്ധിയുവജനവേദി സ്റ്റേറ്റ് ഓർഗനൈസർ അഹമദ് പി സിറാജ് വിഷയാവതരണം
നിരവധി നേതാക്കൾ സംബന്ധിക്കുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.