സുന്നീ ബാലവേദി, ജലദിന പ്രോഗ്രാം ജില്ലാതല ഉൽഘാടനം നാളെ കമ്പിലിൽകണ്ണൂർ: - ലോക ജലദിനത്തോടനുബന്ധിച്ച് "കരുതി വെക്കാം ജീവന്റെ തുള്ളികൾ നാളേക്കായ്" എന്ന പ്രമേയത്തിൽ സുന്നീ ബാലവേദി ജില്ലാ കമ്മിറ്റി ജില്ലയിലെ 750 ഓളം വരുന്ന മദ്റസകളിൽ നടത്തുന്ന ജലദിന പ്രോഗ്രാമിന്റെ ജില്ലാ തല ഉൽഘാടനം നാളെ രാവിലെ 8:30 ന് കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ സുന്നീ ബാലവേദി സംസ്ഥാന സെക്രട്ടറി അഫ്സൽ രാമന്തളി ഉൽഘാടനം ചെയ്യും, നസീർദാരിമി, EV അഷ്റഫ് മൗലവി, മുഹമ്മദ് ഖാസിം ഹുദവി, ടി.വി സൈദ് ഹാജി, Pഅഹമദ്, യൂസുഫ് മൗലവി, സജീർ കാടാച്ചിറ എന്നിവർ പ്രസംഗിക്കും
  ജില്ലയിലെ എഴുന്നൂറോളം മദ്റസകളിൽ ജലദിനത്തോടനുബന്ധിച്ച് തണ്ണീർ പന്തലുകൾ ഇന്ന് സ്ഥാപിക്കും.കുട്ടികളിൽ ജലത്തെക്കുറിച്ച് അപബോധം ഉണ്ടാക്കുന്നതിന്ന് ജലദിന പ്രതിജ്ഞയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിക്കും, മാടായി റെയിഞ്ച് തല ഉൽഘാടനം രാവിലെ 7.30 ന് മാനേജ്മെന്റ് ജില്ലാ സെക്രട്ടറി വി.പി.പി ഹമീദ് നിർവ്വഹിക്കും. അബ്ദുസ്സമദ് മുട്ടം മുഖ്യ പ്രഭാഷണം നടത്തും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.