സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ജേതാക്കളെ അനുമോദിച്ചു

കാടാച്ചിറ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ജേതാക്കളായ ടി.കെ. ഡി മുഴപ്പിലങ്ങാട്, അംബുജം കടമ്പൂര് എന്നിവരെ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമിതി
കാടാച്ചിറയിൽ നടത്തിയ ജനോത്സവം സമാപന പരിപാടിയിൽ
 അനുമോദിച്ചു.  കടമ്പുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരീഷൻ ഉദ്ഘാടനം ചെയ്തു. മുരളി കാടാച്ചിറ പൊന്നാട ചാർത്തി. കെ.വി.ജയരാജൻ ആശംസ നേർന്നു. കെ.സി. വിനോദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  സതീശൻ മോറായി, പ്രകാശൻ കടമ്പൂര്, സി.എ. പത്മനാഭൻ, ടി.റഷീദ് എടക്കാട് എന്നിവർ കവിത അവതരിപ്പിച്ചു. എം.എസ്. ആനന്ദ്  സ്വാഗതം പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.